Grama Vartha

Gramavartha

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി

Capture

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. റിപ്പോര്‍ട്ടിന് സ്റ്റേ ഇല്ല. റിപ്പോര്‍ട്ട് ഉടന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറും. രഞ്ജിനിക്ക് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന് വിവരാവകാശ കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ല. ഇതോടെ റിപ്പോര്‍ട്ട് പുറത്തേക്ക് വരുന്നതിലെ നിയമ തടസങ്ങള്‍ മാറി. നേരത്തെ ഡിവിഷന്‍ ബെഞ്ച് രഞ്ജിനിയുടെ ഹര്‍ജി തള്ളിയിരുന്നു.

സിംഗിള്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ചിനെ രഞ്ജിനി സമീപിച്ചത്. ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്ന അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. 233 പേജുകളാണ് പരസ്യപ്പെടുത്തുക.

2019 ഡിസംബര്‍ 31നാണ് റിപ്പോര്‍ട്ട് ഹേമാ കമ്മിറ്റി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയില്‍ നേരിടുന്ന ചൂഷണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടാണിത്.

Share this Article

Leave a Comment