Grama Vartha

Gramavartha

മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; രോഗം യുഎഇയില്‍ നിന്നും വന്ന എടവണ്ണ സ്വദേശിക്ക്

Capture

മലപ്പുറം: മലപ്പുറത്ത് വിദേശത്ത് നിന്ന് വന്ന യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം എം പോക്‌സ് രോഗ ലക്ഷണങ്ങളോടെ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ച സ്രവ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.

ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38 കാരനാണ് ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞദിവസം രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്.പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്ന് എം പോക്സ് സംശയിച്ച് വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്ന

Share this Article

Leave a Comment