Grama Vartha

Gramavartha

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്; പവന് 62,000 കടന്നു

Gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോർഡ് കുറച്ചു. പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 രൂപ കടന്നു. ഇപ്പോൾ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 62,480 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 105 രൂപ ഉയർന്നു, ഇപ്പോൾ ഗ്രാമിന്റെ വില 7,810 രൂപയായി മാറിയിട്ടുണ്ട്.

കഴിഞ്ഞ മാസം 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്നു കുതിപ്പു തുടര്‍ന്ന വില 62,000 കടക്കുമെന്ന ഘട്ടത്തില്‍ ഇന്നലെ തിരിച്ചിറങ്ങിയിരുന്നു.

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനു ശേഷമുള്ള സാമ്പത്തിക അനിശ്ചിതത്വം സ്വര്‍ണ്ണത്തിന് കൂടുതൽ കരുത്ത് നൽകി എന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. കൂടുതല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് അവര്‍ പറയുന്നു

Share this Article

Leave a Comment