ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും കനത്ത പരാജയം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാള്‍ മൂവായിരം വോട്ടിന് തോറ്റു. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് ദീക്ഷിത് 3873 വോട്ടുകള്‍ നേടി.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ്. അദ്ദേഹത്തിന് 25,507 വോട്ടും കെജരിവാളിന് 22,057 വോട്ടുമാണ് ലഭിച്ചത്. ആദ്യമായാണ് കെജരിവാള്‍ ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്.
ജങ്പുര മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ഥിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ 636 വോട്ടിനാണ് തോറ്റത്. ബിജെപിയുടെ സല തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഫര്‍ഹാദ് സൂരി 6551 വോട്ടുകള്‍ നേടി.
2020 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 15,000 ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമായിരുന്നു ജങ്പുര. 1998 മുതല്‍ 2013 വരെ കോണ്‍ഗ്രസ് നേതാവായ തര്‍വീന്ദര്‍ ഇവിടെ തുടര്‍ച്ചയായി വിജയിച്ചിരുന്നു. 2022ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2015, 2020 തിരഞ്ഞെടുപ്പുകളില്‍ എഎപിയുടെ പ്രവീണ്‍ കുമാറാണ് ഇവിടെ നിന്ന് ജയിച്ചത്.