Grama Vartha

Gramavartha

അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഫെബ്രുവരി 12ന്

Ration Card

തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശമുണ്ടായിരുന്നതും അനർഹരുടെ കയ്യിൽ നിന്നുമുള്ള തിരിച്ചുപിടിപ്പിലൂടെയും ലഭിച്ച 50,000 മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഫെബ്രുവരി 12-ന് നടക്കും.

വൈകിട്ട് 4.30-ന് ഗവ. വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനാകുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായിരിക്കും.

2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ മുൻഗണനാ റേഷൻകാർഡിലേക്ക് തരംമാറ്റത്തിനായി അപേക്ഷ ക്ഷണിച്ചിരുന്നു. 75,563 അപേക്ഷകൾ ലഭിച്ചപ്പോളും, 73970 അപേക്ഷകരാണ് അർഹരായി തിരിച്ചറിഞ്ഞത്. 30 മാർക്കിന് മുകളിൽ നേടിയ 63,861 അപേക്ഷകരിൽ ആദ്യ 50,000 പേർക്കാണ് ഇപ്പോൾ മുൻഗണനാ കാർഡുകൾ നൽകുന്നത്.

ശേഷിക്കുന്ന അർഹരായവർക്ക് തുടർന്നുള്ള മാസങ്ങളിൽ കാർഡുകൾ നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. ചടങ്ങിൽ എം.എൽ.എ.മാരായ ആന്റണി രാജു, വി.കെ. പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ എന്നിവരും പങ്കെടുക്കും.

Share this Article

Leave a Comment