Grama Vartha

Gramavartha

കേരളത്തില്‍ 30,000 കോടി നിക്ഷേപം; കൊച്ചിയില്‍ ലോജിസ്റ്റിക്‌സ്-ഇ-കോമേഴ്‌സ് ഹബ് പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്

Adani

കൊച്ചി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖ വികസനം, തിരുവനന്തപുരത്തെ വിമാനത്താവള ശേഷി വര്‍ധിപ്പിക്കല്‍, ലോജിസ്റ്റിക്‌സ്-ഇ-കോമേഴ്‌സ് ഹബ് തുടങ്ങിയ പദ്ധതികളാണ് ഗ്രൂപ്പ് നടപ്പാക്കുക.

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തില്‍ അദാനി പോര്‍ട്സ് ആന്റ് സെസ് ലിമിറ്റഡ് എംഡി കരണ്‍ അദാനിയാണ് പ്രഖ്യാപനം നടത്തിയത്. കൊച്ചിയില്‍ ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുക, സിമന്റ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, തിരുവനന്തപുരം വിമാനത്താവളത്തില്‍ 5500 കോടി രൂപയുടെ വികസനം നടത്തുക എന്നിവയെല്ലാം നിക്ഷേപ പദ്ധതികളുടെ ഭാഗമാണെന്നും കരണ്‍ അദാനി അറിയിച്ചു.

Share this Article

Leave a Comment