Grama Vartha

Gramavartha

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 65,000 കടക്കുമോ?

Gold Rate

കൊച്ചി: സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ചെറിയ ഇടിവ് കണ്ട സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചുയർന്നു. 160 രൂപയുടെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8045 രൂപയായാണ് ഇപ്പോഴത്തെ നിരക്ക്.

വ്യാഴാഴ്ച 280 രൂപ ഉയര്‍ന്ന് 64,560 രൂപയിലെത്തിയ സ്വര്‍ണവില ഇന്നലെ 360 രൂപ കുറഞ്ഞിരുന്നു. എന്നാൽ, രാജ്യാന്തര വിപണിയിലെ പുതിയ മാറ്റങ്ങളോടെ ഇന്ന് വില വീണ്ടും കയറി. അടുത്ത ദിവസങ്ങളിൽ 65,000 എന്ന സൈക്കോളജിക്കൽ തലവും കടക്കുമെന്ന സൂചനകളുണ്ട്.

കഴിഞ്ഞ മാസം 22നാണ് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി 60,000 രൂപ കടന്നത്. തുടർന്ന് തികച്ചും കുറച്ച് ദിവസങ്ങൾക്കുള്ളിൽ 64,000 കടന്നുവെന്നതാണ് ശ്രദ്ധേയമായത്. അമേരിക്കയിലെ ധനവിപണിയിലെ അനിശ്ചിതത്വം, ഓഹരി വിപണിയിലെ ചലനങ്ങൾ എന്നിവയാണ് ഈ കുതിപ്പിന് പ്രധാന കാരണങ്ങൾ.

Share this Article

Leave a Comment