കേരളത്തിൽ യോഗി മോഡൽ ഭരണം വേണം
കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയ വേരുറപ്പിച്ചത് കലാലയ രാഷ്ട്രീയത്തിലൂടെയാണെന്നും മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ സജീവമാക്കിയത് സിനിമാ മേഖലയാണ്. പോരാഞ്ഞു ഇടിവെട്ടിയവന്റെ കാലിൽ പാമ്പ് കടിച്ചപോലെ മാർക്കോ ടൈപ്പ് സിനിമകളും. മലയാളികളുടെ മാനസിക പ്രഭാവലയം ദുർബലമാണ് അതിന് ചികിത്സ അനിവാര്യമാണ്. അമ്മമാർക്കോ സഹോദരിമാർക്കോ പെൺമക്കൾക്കോ പോലും സുരക്ഷിതമായി കിടന്നുറങ്ങാൻ സാധിക്കാത്ത വിധത്തിലുള്ള ദുരവസ്ഥയാണ് കേരളത്തിലെന്നും സ്വാമി കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ഏറ്റവും ശക്തമായ ഇടത് വലത് രാഷ്ട്രീയം ഉണ്ടായിട്ടും ലഹരി മാഫിയയെ തടയാൻ അവർക്കാർക്കും സാധിച്ചില്ല . ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാവണമെങ്കിൽ യോഗി മോഡൽ ഭരണം കേരളത്തിൽ ഉണ്ടാവണം. ഇപ്പോൾ നടക്കുന്ന ലഹരി വേട്ട വെറും പ്രഹസനമെന്നും, ഈ രീതി തുടർന്നാൽ കേരളത്തിൽ ലഹരി മാഫിയ പൂർവ്വാധികം ശക്തരായി വളരും. വികസനവും ഭരണവും പഠിക്കാൻ വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും സന്ദർശിക്കുന്ന കേരളത്തിലെ ഭരണകർത്താക്കൾ യു.പി സന്ദർശിക്കണമെന്നും എങ്ങനെയാണ് ലഹരി മാഫിയയെയും സാമൂഹ്യവിരുദ്ധരെയും യോഗി സർക്കാർ നേരിടുന്നതെന്ന് കണ്ടു പഠിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
2012 മുതൽ ലഹരി മാഫിയക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഒരേയൊരു സന്യാസി താനെന്നും, ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരിൽ ആദ്യം 59 ദിവസവും, പിന്നെ 6 ദിവസംവും എനിക്ക് ജയിലിൽ പോകേണ്ടിവന്നു. കേരളം നേരിടാൻ പോകുന്ന ലഹരി മാഫിയ എന്ന വൻ വിപത്തിനെ കുറിച്ച് അന്ന് ഞാൻ പറഞ്ഞു. പക്ഷെ ആരും എന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ല. പകരം എന്നെ പരിഹസിച്ചു, വേട്ടയാടി, ഒറ്റപ്പെടുത്തി. എന്നാൽ ഇന്ന് എല്ലാവരും ഈ ലഹരി ദുരന്തത്തിന്റെ പേരിൽ ഒരുമിച്ച് അനുഭാവികയുകയാണെന്നും സ്വാമി ചൂണ്ടിക്കാട്ടി.
പ്രതിഭ എം.എൽ.എയുടെ മകൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ബെംഗളൂരുവിലെ സഹപാഠികൾക്കെല്ലാം അറിയാം. സ്വാധീനത്തിന് വഴങ്ങി എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്നും സ്വാമി ചോദിച്ചു. ലഹരി മാഫിയയെ നേരിടാൻ ഇപ്പോൾ നടക്കുന്ന റെയ്ഡ് നാടകങ്ങൾ കൊണ്ട് കഴിയില്ല. ബെംഗളൂരു, ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ലഹരി എത്തുന്നത്. ആരും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളും വലിയ സ്വാധീനമുള്ള ശക്തികളുമാണ് ലഹരി മാഫിയയെ നിയന്ത്രിക്കുന്നത്. സർക്കാരിന്റെ പിന്തുണയില്ലാതെ ലഹരി മാഫിയക്ക് തഴച്ചു വളരാൻ കഴിയില്ല. കേരളം ഇത്തരത്തിൽ ലഹരി മാഫിയയുടെ കൈയ്യിൽ അകപ്പെടാൻ കാരണം ഉത്തരവാദിത്വപ്പെട്ടവരുടെ അലംഭാവമാണ്. നിരോധിത സംഘടനകൾ കേരളത്തിൽ മാത്രമാണ് തഴച്ചുവളരുന്നത്. ലഹരിക്കടത്തിന് പിന്നിൽ ഇത്തരം ദേശദ്രോഹ ശക്തികളുടെ സ്വാധീനമുണ്ടെന്ന് എല്ലാവർക്കുമറിയാം എന്നാൽ എല്ലാവരും അതുമറച്ചു വെക്കുന്നു. മതം മറയാക്കി പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്നുവെന്നും സ്വാമി ഭദ്രാനന്ദ് വ്യക്തമാക്കി.
1950ൽ കമ്മ്യൂണിസ്റ്റ് ചൈന ടിബറ്റ് പിടിച്ചെടുത്ത ശേഷം അവർ ദശാബ്ദങ്ങളോളം ചെയ്തത് അവിടെ മയക്കുമരുന്ന് വിൽപ്പന നിർബാധം അനുവദ്ക്കുകയായിരുന്നു. അവിടത്തെ യുവാക്കള നശിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുപോലെ കേരളത്തിലെയും യുവജനങ്ങളെ നശിപ്പിക്കാൻ ഏതെങ്കിലും വിദേശ ശക്തികൾ ആണോ ഇവിടെ മയക്കുമരുന്ന വ്യാപനം നടത്തുന്നത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല മയക്കുമരുന്ന് കേസുകളിൽ പിടിക്കുന്നത് ചില്ലറ വില്പനക്കാരൻമാർ മാത്രമാണ്. ഇത് എവിടെ നിന്നാണ് വരുന്നത്, ഇതിന്റെ ഹോൾസെയിൽ വ്യാപാരികൾ ആരാണ്, ഈ മയക്ക്ക്ക് മരുന്ന് മാഫിയുടെ കേരളത്തിലെ തലവന്മാർ ആരാണ് ഇതൊന്നും തന്നെ അന്വേഷിക്കപ്പെടുന്നില്ല. ഉന്നതരുടെ സഹായമില്ലാതെ ഇത്ര വ്യാപകമായി മയക്കുമരുന്നിന് കേരളത്തിൽ വേര് ഉറപ്പിക്കാൻ കഴിയില്ല. സർക്കാർ തലത്തിലുള്ള മയക്കുമരുന്ന് റാക്കറ്റിനെ തകർക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ലഹരി വിരുദ്ധത്തിന്റെ പേരിലെ ബോധവൽക്കരണം വെറും പ്രഹസനം മാത്രമാണെന്നും ഫണ്ട് ചെലവഴിക്കാം എന്നതിനപ്പുറം ഒരു പ്രയോജനവുമില്ലന്നും സ്വാമി ഭദ്രാനന്ദ് കൂട്ടിച്ചേർത്തു.
ഏറ്റവും ശക്തമായ പോലീസ് സംവിധാനമാണ് കേരളത്തിൽ ഉള്ളത്. എന്നാൽ രാത്രികാലങ്ങളിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ, യുവതീയുവാക്കൾ പരസ്യമായി പോലിസിന്റെ കൺമുമ്പിൽ മയക്കുമരുന്ന് ഉപയോഗിച്ച് കൂത്താടുമ്പോൾ നിയമം കണ്ണടക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. ലഹരി മാഫിയയുടെ ഇരകൾ കേരളത്തിന്റെ തെരുവുകളിൽ താലിപൊട്ടിക്കൽ സമരവും, ചുംബന സമരങ്ങളും, ജെന്റർ ടോയ്ലറ്റ് സമരങ്ങളും നടത്തുമ്പോൾ സാംസ്കാരിക നായകൻമാരും, രാഷ്ട്രിയ നേതാക്കളും എവിടെ ആയിരുന്നു എന്നും സ്വാമി ഭദ്രാനന്ദ് ചോദിച്ചു.
#SwamiBhadraanand