Grama Vartha

Gramavartha

ആശാ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കുന്നു; കൂട്ട ഉപവാസം ആരംഭിച്ചു

Asha Worker Strike

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ സമരം ശക്തമാക്കാനൊരുങ്ങി, സെക്രട്ടേറിയറ്റിന് മുന്നിലെ സമര കേന്ദ്രത്തില്‍ ഇന്ന് മുതല്‍ കൂട്ട ഉപവാസം ആരംഭിച്ചു. നേരത്തെ തന്നെ സംയുക്ത സമരസമിതിയിലൂടെ ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു.

സമരപ്പന്തലിലെ ആശാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി വീടുകളിലും ഉപവാസമിരിക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. നിലവില്‍ മൂന്ന് പേര്‍ വീതം നിരാഹാരമിരിക്കുകയാണ്, അതേ സമയം, മറ്റ് സമരാനുകൂലികളും പിന്തുണയോടെ ഉപവാസത്തിലേര്‍പെടും.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്, ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് 43ാം ദിവസത്തിലേക്ക് പ്രവേശിച്ചു. അനിശ്ചിതകാല നിരാഹാര സമരത്തിന് ഇന്ന് അഞ്ചാം ദിവസമാണ്. നേരത്തെ നിരാഹാരമിരുന്ന ആര്‍. ഷീജയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Share this Article

Leave a Comment