Grama Vartha

Gramavartha

തെരുവുനായ കടിയേറ്റ് വാക്‌സിന്‍ എടുത്തിട്ടും ഏഴുകാരിക്ക് പേവിഷബാധ; തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Rabies Vaccine

തിരുവനന്തപുരം ∙ യഥാസമയം വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ, കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ ഏഴുവയസ്സുകാരി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 8ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ കടിച്ചത്. ഉടന്‍ തന്നെ ഐഡിആര്‍വി കുത്തിവയ്ക്കുകയും ആന്റീ റാബിസ് സിറപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് ഡോസ് കൂടി ലഭിച്ചെങ്കിലും, അവസാന ഡോസ് നല്‍കുന്നതിനുമുമ്പ് കുട്ടിക്ക് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കുകയും പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

യഥാസമയം വാക്‌സീനെടുത്തതിനാല്‍ പേവിഷ ബാധയേല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബം. അതിനാല്‍ തന്നെ നായയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചില്ല. നായയുടെ നിലവിലെ നില വ്യക്തമല്ല. വാക്‌സിന്‍ എടുത്തിട്ടും മരണപ്പെട്ട മലപ്പുറം പെരുവള്ളൂര്‍ സ്വദേശിനിയായ സിയ ഫാരിസിന്റെ സംഭവം ഇതിന് മുമ്പ് വാര്‍ത്തയായിരുന്നു.

Share this Article

Leave a Comment