രാജ്യസഭ ഉപാധ്യക്ഷനായി ഹരിവംശ് നാരായണ്‍ സിങ്ങിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഹരിവംശ് രാജ്യസഭ ഉപാധ്യക്ഷനാകുന്നത്. 2018 മുതല്‍ ഹരിവംശ് രാജ്യസഭ ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയാണ്.
കേന്ദ്രമന്ത്രിയും സഭാനേതാവുമായ ജെ പി നഡ്ഡയാണ് ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹരിവംശിന്റെ പേര് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയം സഭ എതിരില്ലാതെ അംഗീകരിക്കുകയായിരുന്നു. ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഹരിവംശിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
രാജ്യസഭയുടെ പ്രവര്‍ത്തനത്തിന് ഹരിവംശ് നല്കിയ സംഭാവനകളും, പരിചയസമ്പത്തും സഭ അംഗീകരിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു. രാജ്യശബയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഹരിവംശിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു. പത്രപ്രവര്‍ത്തന മേഖലയില്‍ നിന്നാണ് ഹരിവംശ് രാഷ്ട്രീയത്തിലെത്തുന്നത്.
ഏപ്രില്‍ 9 ന് ഹരിവംശിന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഉപാധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അംഗം രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്.
ഹരിവംശ് നാരായണ്‍ സിങ് വീണ്ടും രാജ്യസഭ ഉപാധ്യക്ഷന്‍
- Related News
- Latest News