കെ. സുരേന്ദ്രനും അനിൽ ആന്റണിയും ബിജെപി ദേശീയ സെക്രട്ടറിമാർ
ന്യൂഡൽഹി: ബിജെപിയുടെ ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിന് പ്രാതിനിധ്യം. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയും അനിൽ ആന്റണിയെയും ബിജെപി ദേശീയ സെക്രട്ടറിമാരായി നിയമിച്ചു.
ബിജെപി ദേശീയ നേതൃത്വത്തിലെ നിർണായക പുനഃസംഘടനയുടെ ഭാഗമായാണ് ഇരുവർക്കും പുതിയ ചുമതല നൽകിയത്. ദേശീയ തലത്തിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ഇരുവരും ഇനി സജീവമായി ഇടപെടും.
കേ
രളത്തിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള കെ. സുരേന്ദ്രന് ദേശീയതലത്തിൽ പുതിയ ഉത്തരവാദിത്വം ലഭിക്കുന്നത് സംസ്ഥാന ബിജെപിയിലും ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനായ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ ദേശീയ നേതൃത്വത്തിൽ പ്രധാന ചുമതലകളിലേക്ക് ഉയരുകയായിരുന്നു.
കേരളത്തിൽ നിന്നുള്ള രണ്ട് നേതാക്കൾ ഒരേസമയം ദേശീയ സെക്രട്ടറിമാരായി നിയമിതരായത് സംസ്ഥാന ഘടകത്തിനും രാഷ്ട്രീയമായി നിർണായകമാണ്.