Grama Vartha

Gramavartha

സദ്യവട്ടം; അവിയലാണ് താരം.. എളുപ്പത്തില്‍ തയ്യാറാക്കാം

Capture

സദ്യയില്‍ എല്ലാവര്‍ക്കും ഒരേ പോലെ അറിയുന്ന വിഭവമാണ് അവിയല്‍. വിവിധതരം പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന അവിയല്‍ സദ്യയിലെ പ്രധാന താരം കൂടിയാണ്. മിക്ക പച്ചക്കറികളും അവിയലില്‍ ഉപയോഗിക്കാറുണ്ട്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. സാധാരണയായി അവിയലില്‍ ചേര്‍ക്കുന്ന പച്ചക്കറികള്‍ നേന്ത്രക്കായ, ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ, മത്തങ്ങ, കയ്പക്ക, മുരിങ്ങക്ക, പടവലം, ബീന്‍സ്, പച്ചമുളക് എന്നിവയാണ്. ചിലര്‍ തൈരിനു പകരം തക്കാളി പുളിയോ ഉപയോഗിക്കുന്നു. ചോറിന്റെ കൂടെയോ പ്രധാന പ്രാതല്‍ വിഭവങ്ങളുടെ കൂടെയോ അവിയല്‍ ഭക്ഷിക്കാം.

പച്ചക്കറികളെല്ലാം നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം നീളത്തില്‍ മുറിച്ചിടുക. ചേന അരിഞ്ഞതിനു ശേഷം ധാരാളം വെള്ളത്തില്‍ കഴുകുക. എല്ലാ പച്ചക്കറികളും ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത് കഴിയുംമ്പോള്‍ തൈര് ചെര്‍ത്ത്, ചിരകിയ തേങ്ങ, പച്ചമുളക് എന്നിവ അരകല്ലില്‍ നന്നായ് അരച്ച് കറിയില്‍ ചേര്‍ക്കുക. കുറച്ചു പച്ച വെളിച്ചെണ്ണ തുവുക. കറിവേപ്പില തണ്ടൊടു കുടി ഇടുക. പച്ചക്കറി ഇടക്ക് ഇളക്കി കൊടുക്കണം. ഇതിലേക്ക് കുറച്ചു വെള്ളം തളിച്ച് കൊടുക്കണം. തൈര് ചേര്‍ത്ത് അധികം വേവിക്കരുത്. ഇനി ഫ്ളൈയിം ഓഫ് ചെയ്യുക.

കേരളത്തിന്റെ പല ഭാഗങ്ങളിലും പല വിധത്തിലാണ് അവിയലുണ്ടാക്കുന്നത്. എന്നിരിക്കിലും അവിയല്‍ മലയാളിയുടെ ഇഷ്ടവിഭവമാണ് . ആരോഗ്യത്തിനുത്തമവും സ്വാദിഷ്ഠവുമായ ഈ വിഭവം തികച്ചും കേരളീയമാണ്. ഉണക്കമീന്‍ ചേര്‍ത്തു മീനവിയലും മരച്ചീനി ചേര്‍ത്ത് മരച്ചീനി അവിയലും ഉണ്ടാക്കാറുണ്ട് . ഇത്തരത്തില്‍ അവിയല്‍ പലതരത്തിലാണ് . എന്നാലും അവിയല്‍ എന്ന് പറഞ്ഞാല്‍ നേരത്തെ പറഞ്ഞിട്ടുള്ള പച്ചക്കറി അവിയലാണ് .

Share this Article

Leave a Comment