Grama Vartha

Gramavartha

ഓണം കെങ്കേമമാക്കാന്‍ അഞ്ച് മിനിറ്റില്‍ പരിപ്പ് പ്രഥമന്‍…

Capture

സദ്യക്ക് മാറ്റ് കൂട്ടുന്നത് പായസം തന്നെയാണ്. ഓണത്തിന് സദ്യയോടൊപ്പം രണ്ട് പായസം വരെയാകാം. അതും നല്ല മധുരത്തില്‍. പായസം കുടിക്കാതെ ഒരു സദ്യയും പൂര്‍ണ്ണമാകുന്നില്ല. പാലടയും അരിപ്പായസവും അടപ്രഥാമനും തുടങ്ങി വിവിധ തരത്തിലുള്ള പായസങ്ങളുണ്ട്. ഇതില്‍ നിന്നും വ്യത്യസ്ഥമായി ഇതാ ഒരു അടിപൊളി പായസം. കുക്കറില്‍ വളരെ എളുപ്പത്തില്‍ പരിപ്പ് പ്രഥമന്‍ തയ്യാറാക്കുന്നത് നോക്കാം.

പരിപ്പ് പ്രഥമന്‍ ചേരുവകള്‍

ചെറുപയര്‍ പരിപ്പ് -250 ഗ്രാം
ശര്‍ക്കര -500 ഗ്രാം
നെയ്യ് -100 ഗ്രാം
അണ്ടിപ്പരിപ്പ് -50 ഗ്രാം
കിസ്മിസ് -25 ഗ്രാം
ഏലക്കാപ്പൊടി -5 ഗ്രാം
ചുക്കുപൊടി -5 ഗ്രാം
തേങ്ങ -2 ഉണങ്ങിയ തേങ്ങ -1

തയ്യാറാക്കുന്ന വിധം

പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക. തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക. 6 കപ്പ് വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക. വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക. ചെറുതായി അരിഞ്ഞ കൊട്ടത്തേങ്ങ, അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക. പരിപ്പ് പ്രഥമന്‍ തയ്യാര്‍.

 

Share this Article

Leave a Comment