Grama Vartha

Gramavartha

1972 ന് ശേഷം മനുഷ്യന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് രണ്ട്

Artemis

ചരിത്രം രചിച്ച് നാസയുടെ ആര്‍ട്ടെമിസ് രണ്ട് ചന്ദ്രന്റെ കൂടുതല്‍ അടുത്തേക്ക് എത്തുന്നു. ദൗത്യത്തിന്റെ അഞ്ചാം ദിനത്തില്‍ നാല് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ടുള്ള പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് പ്രവേശിച്ചു. 1972 ന് ശേഷം ഇതാദ്യമായാണ് ചന്ദ്രന്റെ ഇത്രയും സമീപത്ത് മനുഷ്യര്‍ എത്തുന്നത്.
ഓറിയോണ്‍ ബഹിരാകാശ പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായ ഔട്ട്ബൗണ്ട് കറക്ഷന്‍ ബേണ്‍ ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെ പൂര്‍ത്തിയാക്കി. അമരിക്കന്‍ സമയം രാത്രി 11:03 ന് ആരംഭിച്ച നടപടി 17.5 സെക്കന്‍ഡ് നീണ്ടുനിന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 12:41 ന് പേടകം ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചു. നിവില്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണമാണ് ഓറിയോണിന്റെ പാതയെ നിയന്ത്രിക്കുന്നതില്‍ പ്രധാന ഘടകമാകുന്നത്.
ബഹിരാകാശം താണ്ടി ചന്ദ്രനെ വലം വച്ച് മടങ്ങാന്‍ യാത്ര തിരിച്ച ആര്‍ട്ടെമിസ് 2 ദൗത്യം അര നൂറ്റാണ്ടിന് ശേഷം ചന്ദ്രന് ഏറ്റവും സമീപത്ത് മനുഷ്യരെ എത്തിക്കും വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ചാന്ദ്രയാത്രയുടെ പകുതിയില്‍ അധികം ദൂരം ഓറിയോണ്‍ ബഹിരാകാശ പേടകം പിന്നിട്ടതായി നാസ അറിയിച്ചു. ദൗത്യത്തിന്റെ നിര്‍ണായകമായ ഘട്ടങ്ങളിലൂടെയാണ് പേടകം നിലവില്‍ കടന്നുപോകുന്നത്.
അതിനിടെ, ചാന്ദ്ര ദൗത്യത്തില്‍ വിലപ്പെട്ട ഡാറ്റയും ചിത്രങ്ങളും ആര്‍ട്ടിമെസ് അയച്ചിട്ടുണ്ട്. എന്നാല്‍ കാപ്‌സ്യൂളിന്റെ ഏറ്റവും നിര്‍ണായക ഉപകരണങ്ങളിലൊന്നായ ടോയ്ലറ്റില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി ക്രൂ അറിയിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ബാക്കപ്പ് വിസര്‍ജ്യ ശേഖരണ ബാഗുകള്‍ ഉപയോഗിക്കുന്നത് തുടരാനാണ് നാസയുടെ നിര്‍ദേശം. ബുധനാഴ്ചത്തെ ലിഫ്റ്റ്ഓഫിന് ശേഷമാണ് ടോയിലറ്റ് കമോഡ് തകരാറിലായത് എന്നാണ് റിപ്പോര്‍ട്ട്.

Share this Article

Leave a Comment