Grama Vartha

Gramavartha

ലൈംഗിക ആരോപണങ്ങള്‍ തള്ളി നടന്‍ ബാബുരാജ്; ഗൂഢാലോചനക്ക് പിന്നിലുള്ളവരെ രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്തും

Capture

കൊച്ചി: ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നടത്തിയ ലൈംഗിക ആരോപണങ്ങള്‍ തള്ളി നടന്‍ ബാബുരാജ്. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ എത്തുന്നത് തടയുകയാണ് ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം. എന്റെ റിസോര്‍ട്ടില്‍ ജോലി ചെയ്ത സ്ത്രീയാണ് ആരോപണം ഉന്നയിച്ചതെന്നാണ് സംശയിക്കുന്നത്. ഇതിന്റെ പിന്നില്‍ ആരാണെന്നത് രണ്ടുദിവസത്തിനകം അറിയാം. എല്ലാവരെയും കുറിച്ച് എന്തും പറയാമെന്നത് ശരിയല്ലല്ലോ. ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും ബാബു രാജ് പറഞ്ഞു.

2019ലേക്ക് തന്റെ വീട്ടിലേക്ക് വിളിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. അന്ന് തന്റെ ആലുവയിലെ വീട്ടില്‍ താമസം പോലും ഉണ്ടായിരുന്നില്ല. 2015 മുതല്‍ 2020 വരെ മൂന്നാറിലാണ് താമസിച്ചിരുന്നത്. കോവിഡിന് ശേഷമാണ് ആലുവയിലേ വീട്ടിലേക്ക് മാറിയത്. അടുത്ത സെക്രട്ടറി എന്ന നിലയിലേക്ക് വരുമ്പോള്‍ അതിന്റെ ഭാഗമായിട്ടാകും ഇതെല്ലാം വരുന്നത്. അവര്‍ പറയുന്നപോലെ തന്റെ വീട്ടില്‍ സ്വീകരണമുറിയില്ല. അവര്‍ 2019 എന്ന് പറയുന്നത് മാറാതിരുന്നാല്‍ മതിയെന്നും ബാബുരാജ് പറഞ്ഞു.

Share this Article

Leave a Comment