Grama Vartha

Gramavartha

ബ്രേക്കിട്ട് സ്വര്‍ണവില: ഒറ്റയടിക്ക് 560 രൂപയുടെ ഇടിവ്, 64,000ല്‍ താഴേക്ക്

Gold Rate

കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്തുപായിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒരു പവന് 560 രൂപ കുറഞ്ഞതോടെ, സ്വര്‍ണവില 64,000ല്‍ താഴെ എത്തിയിട്ടുണ്ട്. നിലവില്‍ 63,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില, ഗ്രാമിന് 70 രൂപയുടെ കുറവോടെ 7940 രൂപയായി.

ഒരാഴ്ചയ്ക്കിടെ ഏകദേശം മൂവായിരത്തോളം രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഇന്നലെ 640 രൂപയുടെ വേഗത്തിലുള്ള കുതിപ്പിനു ശേഷം, ഉച്ചയോടെ 400 രൂപയുടെ ഇടിവ് ഉണ്ടായത് ഇന്നത്തെ വിലയിടിവിനും കാരണമായി.

കഴിഞ്ഞ മാസം 22-ന് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി 60,000 കടന്നിരുന്നു. തുടർച്ചയായ വര്‍ധനവിന് ശേഷം 64,000 പിന്നിട്ടു. അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വം, അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍, എന്നിവയെല്ലാം സ്വര്‍ണവിലയിലുണ്ടാകുന്ന പ്രഭാവത്തിനുള്ള പ്രധാന ഘടകങ്ങളാണെന്ന് വിപണി വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

Share this Article

Leave a Comment