തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്തമഴയെ തുടർന്ന് ഒന്‍പത് നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ പ്രളയ സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിലെ പുഴകളിൽ ഓറഞ്ചും മഞ്ഞയും അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച നദികൾ:
- മീനച്ചിൽ (കോട്ടയം)
- കോറപ്പുഴ (കോഴിക്കോട്)
- അച്ചൻകോവിൽ, മണിമല (പത്തനംതിട്ട)
- വാമനപുരം (തിരുവനന്തപുരം)
- പെരുമ (കണ്ണൂർ)
- ഭാരതപ്പുഴ (മലപ്പുറം)
- ഉപ്പള (കാസർഗോഡ്)
- കബനി (വയനാട്)