Grama Vartha

Gramavartha

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ബുധനാഴ്ചത്തെ റെക്കോര്‍ഡിന് അരികില്‍

Gold
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില ഉയര്‍ന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ മൂന്ന് തവണയാണ് മാറ്റം ഉണ്ടായത്. വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. 14ന് രേഖപ്പെടുത്തിയ 1,05,600 രൂപയാണ് സ്വര്‍ണവിലയിലെ സര്‍വകാല റെക്കോര്‍ഡ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
Share this Article

Leave a Comment