കേരള രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമായി, ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) കേരള സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി എൻ.ഡി.എ (NDA) യിൽ ചേർന്നു.
കേന്ദ്ര മന്ത്രി ജിതൻ റാം മാഞ്ചിയുടെയും ദേശീയ പ്രസിഡന്റ് സന്തോഷ് സുമന്റെയും നേതൃത്വത്തിൽ ഈ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സന്ദേശമായി മാറിയിരിക്കുകയാണ്. പാർട്ടി ചെയർമാൻ മാത്യു സ്റ്റീഫൻ (മുൻ എം.എൽ.എ), സ്റ്റേറ്റ് കോർഡിനേറ്റർ നിയാസ് വി, ചീഫ് ജനറൽ സെക്രട്ടറി ശിവ ശങ്കർ, സംഘടന ജനറൽ സെക്രട്ടറി ഷെരിഫ് ബാബു എന്നിവർ നേതൃത്വം നൽകി എൻ.ഡി.എ ചെയർമാൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഔദ്യോഗിക അംഗത്വം ഏറ്റുവാങ്ങി. ജനങ്ങളുടെ അവകാശങ്ങൾ, സാമൂഹിക നീതി, സമഗ്ര വികസനം, യുവജന ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി എൻ.ഡി.എ സഖ്യത്തോടൊപ്പം പാർട്ടി ശക്തമായി പ്രവർത്തിക്കും.
ഇതിനോടനുബന്ധിച്ച്, സംസ്ഥാന കമ്മിറ്റിയിൽ സംഘടനാത്മക പുനഃസംഘടന നടപ്പിലാക്കി. മുൻ സംസ്ഥാന പ്രസിഡന്റ് സിബി ജോർജിന്റെ നേതൃത്വത്തിലെ പരാജയവും, പാർട്ടിവിരുദ്ധവും അനധികൃതവുമായ പ്രവർത്തനങ്ങളും പാർട്ടിയിലെ നേതാക്കളിലും പ്രവർത്തകരിലും ഗുരുതരമായ ആശയക്കുഴപ്പവും അവിശ്വാസവും സൃഷ്ടിച്ചതായി വിലയിരുത്തുന്നു. കൂടാതെ, പാർട്ടിയിലെ ചില കേന്ദ്ര നേതാക്കളുടെയും പാർട്ടിയിൽ ലയിച്ച ചില പാർട്ടികളുടെയും ഇടപെടലുകളും ഈ അവസ്ഥ വഷളാക്കാൻ കാരണമായി.
ഈ സാഹചര്യത്തിൽ, പാർട്ടിയുടെ ശാസനയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനായി സിബി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും സംസ്ഥാന കമ്മിറ്റി പൂർണമായി പിരിച്ചുവിടുകയും ചെയ്തു. കൂടാതെ, ബന്ധപ്പെട്ട ചെറുകിട പാർട്ടിയുമായിരുന്ന ലയനവും റദ്ദാക്കി. പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ഇടയില്ലെന്ന് പാർട്ടിയുടെ കേന്ദ്ര നേതൃത്വം അറിയിച്ചു. കേരളത്തിൽ സംഘടനാ ശക്തി കൂടുതൽ വ്യാപിപ്പിച്ച്, എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി പാർട്ടി ശക്തമായി മുന്നേറും എന്നും നേതൃത്വം അറിയിച്ചു.
പുതിയ നേതൃത്വം… പുതിയ ദിശ, പുതിയ തുടക്കം
- Related News
- Latest News