Grama Vartha

Gramavartha

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്, 5933 മെഗാവാട്ട്

Electricity

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ, വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് ആയി ഉയര്‍ന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
വൈകുന്നേരത്തെ പീക്ക് സമയത്താണ് ഉപഭോഗം 5933 മെഗാവാട്ടില്‍ എത്തിയത്. വേനല്‍ ചൂട് അസഹനീയമായി തുടരുന്നതും എസി, കൂളര്‍ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗവുമാണ് ഉപഭോഗം കുതിച്ചുയരാന്‍ കാരണം. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ പീക്ക് സമയങ്ങളില്‍ (വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ) വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Share this Article

Leave a Comment