Grama Vartha

Gramavartha

ഡല്‍ഹിയില്‍ ബിജെപി കുതിപ്പ്; കെജരിവാളും അതിഷിയും സിസോദിയയും പിന്നില്‍

Delhi Election

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ ബിജെപി ലീഡ് നില നിലനിര്‍ത്തുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതോടെ എഎപിയും ബിജെപിയും തമ്മില്‍ കടുത്ത മത്സരം ഉണ്ടായെങ്കിലും പിന്നീട് ബിജെപി വ്യക്തമായ മുന്നേറ്റം കൈവരിച്ചു.

എഎപി നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, മുഖ്യമന്ത്രി അതിഷി എന്നിവര്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ പിന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് വര്‍മയാണ് കെജരിവാളിനെ പിന്തള്ളിയത്. കല്‍ക്കാജി മണ്ഡലത്തില്‍ അതിഷിയും, ജംഗ്പുരയില്‍ മനീഷ് സിസോദിയയും പിന്നിലാണ്.

ബിജെപി സ്ഥാനാര്‍ത്ഥികളായ രമേഷ് ബിദൂരി, തര്‍വീന്ദര്‍ സിങ് മര്‍വ, കൈലാഷ് ഗെഹലോട്ട് എന്നിവരാണ് വിവിധ മണ്ഡലങ്ങളില്‍ ലീഡില്‍. എന്നാല്‍, ബാദലി മണ്ഡലത്തിലാണ് കോണ്‍ഗ്രസ് ലീഡ് നിലയിലേക്കുയര്‍ന്നത്.

Share this Article

Leave a Comment