Grama Vartha

Gramavartha

‘ഡിസംബര്‍ 14ന് നിവിന്‍ എന്റെ കൂടെ പുലര്‍ച്ചെ മൂന്നുമണിവരെ ഉണ്ടായിരുന്നു’; നടന്‍ വിനീത് ശ്രീനിവാസന്‍

Capture

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി സിനിമ ഷൂട്ടിങ്ങില്‍ ഉണ്ടായിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കി. ഷൂട്ടിങ്ങ് ദിവസമെടുത്ത ചിത്രങ്ങള്‍ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

2023 ഡിസംബര്‍ 14ന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. എന്നാല്‍ 2023 ഡിസംബര്‍ 14 മുതല്‍ 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്ന് ആഗ്രഹിക്കുന്നതായും വിനീത് വ്യക്തമാക്കി.

എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ് നടന്നിരുന്നത്. മൂന്നൂറോളം ജൂനിയര്‍ അര്‍ട്ടിസ്റ്റുകളടങ്ങിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ് നടന്നത്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ നടന്ന ഷൂട്ടിംഗ് പുലര്‍ച്ചെ വരെ നീണ്ടു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗിനാണ് നിവിന്‍ പോയത്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

 

Share this Article

Leave a Comment