മുഖ്യമന്ത്രിയേയും ആര്‍എസ്എസ് നേതാക്കളേയും എഡിജിപിയേയും മുസ്ലിം നേതാക്കള്‍ അക്രമിക്കുന്നതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് ഡോ. വീര്‍ മഹാരാജ് ഭദ്രാനന്ദ്ജി. രാഷ്ട്രീയത്തിന്റെ മറവില്‍ ശ്രീനാരായണീയരായ പിണറായി വിജയനേയും വത്സന്‍ തില്ലങ്കരിയേയും തൊട്ടുകളിച്ചാല്‍ മലപ്പുറത്തെ ജിഹാദി നേതാക്കള്‍ വിവരമറിയുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാല്‍ എന്താണ് കുഴപ്പമെന്ന് മനസ്സിലാവുന്നില്ല. സനാതന ധര്‍മ്മത്തിന്റെ മഹത്വം നശിപ്പിക്കാനും കേരളത്തില്‍ നിന്ന് ഹിന്ദുക്കളെ വേരോടെ പിഴുതെറിയാനും ദേശവിരുദ്ധ ശക്തികള്‍ കാത്തിരിക്കുകയാണ്. പിണറായി സര്‍ക്കാറിന്റെ പോലീസ് ആര്‍എസഎസ്‌നോട് കാണിക്കുന്ന മൃദുനയം ജിഹാദി നേതാക്കള്‍ക്ക് വലിയ പ്രശ്‌നം തന്നെയാണ്. ആര്‍എസ്എസ് രാജ്യത്തെ ഒരു പ്രധാനപ്പെട്ട സംഘടനയാണ്. രാഗുല്‍ഗാന്ധിയേയും ഉമ്മന്‍ചാണ്ടിയേയുമൊക്കെ കാണുന്നതു പോലെ ആര്‍എസ്എസ് നേതാക്കളെ കാണുന്നതില്‍ എന്താണ് കുഴപ്പമെന്നും ഡോ. വീര്‍ മഹാരാജ് ഭദ്രാനന്ദ്ജി ചോദിച്ചു. ആര്‍എസ്എസിനെതിരെ മുറവിളി കൂട്ടുന്നത് ആരാണെന്നത് വ്യക്തമാണ്. ചില കൂട്ടിവായിക്കലുകള്‍ നടത്തിയാല്‍ ഇതിന് തെളിച്ചം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിലെ ചില നേതാക്കളുമായി കേരളത്തിലെ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ക്ക് അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്. അതിന്റെ ബലത്തില്‍ ശ്രീനാരായണീയരേയും സംഘത്തിനേയും എന്തും പറയാമെന്ന് കരുതിയാല്‍ ജിഹാദികള്‍ക്ക് തെറ്റി. സംഘടനകളെ മറയാക്കി സനാതനികളെ വിറ്റു ജീവിക്കുന്ന വെള്ളാപ്പള്ളി നടേശനേയും കെ. സുരേന്ദ്രനേയും മാത്രമേ മലപ്പുറത്തെ ഊച്ചാളികള്‍ കണ്ടിട്ടുള്ളൂ. അതേ സമയം കലര്‍പ്പില്ലാത്ത ചോരയില്‍ ജനിച്ച സനാതനികളായ ധര്‍മ്മപുത്രന്മാരെ മലപ്പുറത്തെ മാക്രികള്‍ കണ്ടിട്ടില്ലെന്നും ഡോ. വീര്‍ മഹാരാജ് ഭദ്രാനന്ദ്ജി പറഞ്ഞു. പിണറായി വിജയന്‍ പറഞ്ഞ പരാമര്‍ശത്തെ എതിര്‍ക്കുന്നവര്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവരാണ്. മലപ്പുറത്തെ ഒരു വിഭാഗത്തിന്റേതാക്കാന്‍ ശ്രമം നടക്കുന്നു. പിണറായി വിജയന്‍ പ്രഖ്യാപിത ശത്രുവാണ്. പക്ഷെ ശരിയായ നിലപാട് സ്വീകരിച്ചാല്‍ പിന്തുണക്കും. ആര്‍എസ്എസ് കൂടിക്കാഴ്ച പിണറായിക്ക് വേണ്ടിയെന്ന് പറയുന്നവര്‍ക്ക് പിണറായി വിജയനേയും പ്രസ്ഥാനത്തേയും അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.